Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Train Journey

ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ടെ പി.​കെ. ശ്രീ​മ​തി​യു​ടെ ഫോ​ണും ഹാ​ന്‍​ഡ്ബാ​ഗും മോ​ഷ​ണം പോ​യി

ക​ണ്ണൂ​ർ: ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ടെ സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗം പി.​കെ. ശ്രീ​മ​തി​യു​ടെ ഫോ​ണും ഹാ​ന്‍​ഡ്ബാ​ഗും മോ​ഷ​ണം​പോ​യി. ഇ​ന്ന​ലെ​യാ​ണു സം​ഭ​വം. കോ​ല്‍​ക്ക​ത്ത​യി​ല്‍​നി​ന്ന് ബി​ഹാ​റി​ലെ സ​മ​സ്തി​പു​രി​ലേ​ക്കു മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി പോ​കു​ക​യാ​യി​രു​ന്നു ശ്രീ​മ​തി.

സെ​ക്ക​ൻ​ഡ് എ​സി​യി​ലാ​യി​രു​ന്നു യാ​ത്ര ചെ​യ്തി​രു​ന്ന​ത്. 40,000 രൂ​പ, മൊ​ബൈ​ല്‍ ഫോ​ണ്‍, സ്വ​ര്‍​ണ​ക്ക​മ്മ​ല്‍, തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ള്‍ എ​ന്നി​വ​യാ​ണു ബാ​ഗി​ലു​ണ്ടാ​യി​രു​ന്ന​ത്. എ​സി കോ​ച്ചി​ല്‍ ലോ​വ​ര്‍ ബ​ര്‍​ത്തി​ല്‍ കി​ട​ക്കു​മ്പോ​ഴാ​ണ് സം​ഭ​വം.

ത​ന്‍റെ ത​ല​യ്ക്ക് തൊ​ട്ടു​മു​ക​ളി​ലാ​യാ​ണ് ബാ​ഗ് വ​ച്ചി​രു​ന്ന​തെ​ന്ന് ശ്രീ​മ​തി പ​റ​ഞ്ഞു. എ​ത്ര മ​ണി​ക്കാ​ണ് മോ​ഷ​ണം പോ​യ​തെ​ന്ന് കൃ​ത്യ​മാ​യി അ​റി​യി​ല്ലെ​ങ്കി​ലും പു​ല​ര്‍​ച്ചെ നാ​ലി​ന് ശേ​ഷ​മാ​യി​രി​ക്കു​മെ​ന്നും ശ്രീ​മ​തി പ​റ​ഞ്ഞു. റെ​യി​ൽ​വേ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Latest News

Up